Saturday, June 23, 2012

ഓണ്‍ ലൈന്‍ ഷോപ്പിങ്ങ് -ഒരു ജട്ടി വാങ്ങിയ കഥ

ഒരു ജട്ടി വാങ്ങിയ കഥ


എന്റെ നല്ലവനായ സുഹൃത്തിന്റെ മൗനാനുവാദത്തൊടെ  ഇവിടെ ഓണ്‍ ലൈനില്‍ പറ്റിയ പറ്റു പറയാം



ഒരിക്കല്‍ ബ്രാന്റ് സ്നേഹിയായ എന്റെ സുഹൃത്തു നിനച്ചു എല്ലാരും ഓണ്‍ ലൈനില്‍ ഷോപ്പുന്നു
എനിക്കും ആയാല്‍ എന്താ എന്നു

ഷോപ്പായ ഷോപ്പെല്ലാം കയറി ഇറങ്ങി തപ്പി തപ്പി ഒടുവില്‍ കുടത്തില്‍ തപ്പിയപ്പൊള്‍ കിട്ടി
വേണ്ട സാധനം

അവസാനം പുള്ളി പ്ളേ ബൊയുടെ ഒരു ബ്രീഫ് വാങ്ങുവാന്‍ തീരുമാനിച്ചു ......
കറുത്ത ബ്രീഫ്:  അടുത്തിരുന്ന എന്നൊടു ഒരു ചിത്രം കാട്ടി ചോദിച്ചു എങ്ങനെ നന്നായിട്ടുണ്ടോ ? (പണ്ടേ ശുദ്ധനായ) ഞാന്‍ ആ സംഭവം നല്ലതാകുമെന്നും മുന്നും പിന്നും കവര്‍ ചെയ്യുന്നതാവുമെന്നും ഉറപ്പിച്ചു പറഞ്ഞു ...
 അങ്ങനെ ഠിം ഓര്‍ഡര്‍ കൊടുത്തു മൂന്നാം പക്കം സാധനം കയ്യില്‍
 പൊതി പൊളിച്ചു കണ്ടപ്പോള്‍ തുറന്ന  ഇഷ്ടന്റെ വയിലൂടെ  ഈച്ചകള്‍ മാര്‍ച്ച് പസ്ട് നടത്തി എന്നു പറഞ്ഞാല്‍ മതിയല്ലൊ?
 ബിക്കിനി പരുവത്തില്‍ 10 സെമി സമഭുജ ത്രികോണത്തില് ഒരു പീസു തുണിയും അതിനെ പലടത്തും വലിച്ചു കെട്ടുവാന്‍ അങ്ങിങ്ങായി നാലഞ്ചു വള്ളികളും


ഇപ്പൊള് പുള്ളി ഓണ്‍ ലൈന്‍ ഷോപ്പിലേക്കു കത്തെഴുതി കാത്തിരിക്കുകയാണു പാക്കിലുള്‍പ്പെടുത്താന്‍ മറന്നുപോയ പിന്‍ഭാഗത്തെ തുണിക്കഷ്ണത്തിനു വേണ്ടി


ഓണ്‍ ലൈന്‍ ചെയ്തൊരു ചതിയെ ?

Thursday, September 1, 2011

വേനല്‍ മഴ ............................................


ആദ്യമായി അവനെ കണ്ടതെന്റെ ഏട്ടന്റെ കല്യാണത്തിനാണ്, 
പിന്നിടൊരിക്കലും അവനെ കണ്ടു മുട്ടുമെന്നു പ്രതീക്ഷിച്ചില്ല . അങ്ങനെ ഇരിക്കെ ഒരുദിനം ഫേസ് ബുക്കിന്റെ തെരുവുകളിലൂടെ നടക്കുമ്പോള്‍ വീണു കിട്ടി ഒരു പുതിയ സൌഹൃദം അവനാണ് എനിക്കാദ്യമായി ഫ്രണ്ട് റിക്വസ്റ്റ്  അയച്ചത് , ഏറെ പ്രതീക്ഷിച്ചോരാ റിക്വസ്റ്റ് 
പതിവ് പോലെ സസൂഷ്മം  ഞാന്‍ എന്റെ സുഹ്രദ്  വലയതിലെക്കോരാളെ കൂടി പിടിച്ചിട്ടു 
മറ്റുള്ളവരില്‍ നിന്നും വളരെ വ്യത്യസ്തമായിരുന്നു അവന്റെ സന്ദേശങ്ങള്‍ ...അവ എന്നില്‍ എന്തൊക്കെയോ വികാരങ്ങള്‍ ഉണര്‍ത്തി വിട്ടു 
 അന്നറിഞ്ഞിരുന്നില്ല അവനോടു ഞാനടുക്കുകയായിരുന്നു  എന്ന് , 
ഒരു ദിനം ഒരു മിന്നമിന്നിയായി അവന്റെ സന്ദേശങ്ങള്‍  എന്റെ ഫേസ് ബൂകില്‍ന്റെ  ചാറ്റ് ബോക്സില്‍ മിന്നി മറയും വരെ ഞ്ഞാന്‍ അറിഞ്ഞിരുന്നില്ല 
ആവനില്‍ ഞാന്‍ എന്ത് പ്രത്യേകതയാണ് കണ്ടതെന്ന് ...  ഞാന്‍ അവനോടു ചോദിച്ചു നിനക്ക് പ്രണയത്തെ കുറിചെന്താണ് അഭിപ്രായമെന്നു 
അവന്‍ വഴുതി മാറി പിന്നെയും ചോദിച്ചു  അവന്‍ വഴുതി മാറിക്കൊണ്ടേ ഇരുന്നു , അവന്‍ പലപ്പോഴും എന്റെ  മനസ് മനസ്സിലാകാത്തത് പോലെ  നടിച്ചു (എന്റെ വ്യസനം ആരോടു പറയു) ഒരിക്കല്‍ അവന്‍ പറഞ്ഞു അവനൊത്തിരി പേരെ ഇഷ്ടമാണെന്ന് മറ്റും ഒരു നിമിഷം എന്റെ ഹൃദയം നിശ്ചലമയെന്നപോലെ,  അടുത്ത വരി വരുവാനെടുത്ത ആ ഒരു നിമിഷത്തില്‍ എന്റെ ജീവിതം ഉരുകി തീര്‍ന്നത് പോലെ ..
അതാ അവന്റെ മറുപടി .... ഞാന്‍ ആ ടൈപ്പ് അല്ല .. ആ മറുപടി എന്നില്‍ കുളിര് കോരി എങ്കിലും ഇപ്പോളും എനിക്കറിയില്ല അവനോടു എന്റെ ഇഷ്ടം എങ്ങനെ തുറന്നു പറയണം എന്ന് , ഒരു സൌഹൃടത്തോളം വിലമാതിപ്പുള്ളതായി ഇന്നെനിക്കൊന്നുമില്ല 
പലപ്പോഴായി പറഞ്ഞതൊന്നു മനസിലാകാത്തത് പോല്‍ അവന്‍, അവന്റെ മൌനം അതെന്റെ ഹൃദയത്തിനെ ഒരു നേരിപ്പോടക്കിക്കൊണ്ടിരുന്നു 
അവന്റെ ഇഷ്ടങ്ങള്‍ മനസിലാക്കുവാന്‍ പലപ്പോഴായി ശ്രമിച്ചു എങ്കിലും പിടിതരാതെ ഒരു മീനിനെ പോലെ തെറ്റി തെറ്റി പൊയ്ക്കൊണ്ടിരുന്നു 
ഇന്നെനിക്കോ  അവനോ ഉറക്കം വരുമെന്ന് തോന്നുന്നില്ല  അവസാനം ഞാന്‍ അവനോടു പറഞ്ഞിരിക്കുന്നു എന്നോടിത്തിരിയെങ്ങിലും ഇഷ്ടമുന്ടെങ്ങില്‍ നാളെ നാലരക്ക് ഫേസ് ബുക്കില്‍ കയറണം എന്ന് ,ഞാന്‍........അവന്റെ മറുപടിക്കായി കാത്തു.. ഓരോ നിമിഷവും എന്നില്‍, എന്റെ മനസ്സില്‍ ആശങ്കയുടെ   നെരിപ്പോട്  അത് ഉമിത്തീ പോലെ എരിഞ്ഞു കൊണ്ടിരുന്നു
മാനം  കറുത്തു മാനത്തോടൊപ്പം എന്റെ മനവും കറുത്തു തുടങ്ങിയിരിക്കുന്നു ..സമയം നാലര  കഴിഞ്ഞിരിക്കുന്നു
വരാമെന്ന് പറഞ്ഞിട്ടുംഅവന്‍ ഇത് വരെ എത്തിയിട്ടില്ല, എന്ത് പറ്റിയോ ആവൊ ഒരു വേനല്‍ മഴ പോലെ അവന്‍ ഇപ്പോള്‍ വരുമെന്ന് പ്രതീക്ഷയോടെ  ഒരു വേഴാമ്പല്‍ ഞാനിവിടെ  അവനെയും കാത്ത്